28 വർഷം മുൻപ് തിയറ്ററുകൾ ആഘോഷമാക്കിയ ചിത്രം വീണ്ടും റിലീസ് ചെയ്യുമ്പോൾ എന്താവും എന്നറിയാൻ കാത്തിരുന്നവർ നിരവധിയാണ്. അണിയറപ്രവർത്തകരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് മികച്ച പ്രതികരണമാണ് സ്ഫടികത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ ആണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് കോടിയോളം രൂപയാണ് ആദ്യ ദിനത്തില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
റീ റിലീസ് ചെയ്തവയില് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് ‘സ്ഫടികം’ സ്വന്തമാക്കിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. 4k ഡോള്‍ബി അറ്റ്മോസ് ദൃശ്യശ്രവ്യ ചാരുതയോടെ കേരളത്തില്‍ 150-ല്‍ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ല്‍ പരം തിയേറ്ററുകളിലുമാണ് ചിത്രം റിലീസിനെത്തിയത്.

അതിനിടെ 28 വർഷത്തിനു ശേഷവും ആടുതോമയ്ക്ക് നൽകിയ സ്നേഹത്തിന് ആരാധകരോട് നന്ദി പറഞ്ഞ് മോഹൻലാൽ എത്തി. 28 വർഷത്തിനുശേഷവും ആടുതോമയ്ക്ക് നൽകുന്ന സ്നേഹത്തിന് നന്ദി പറയാൻ വാക്കുകളില്ല. സ്ഫടികം 4k അറ്റ്മോസ് ഒരുക്കിയ ഭദ്രൻ സാറിനോടും ടീമിനോടും നന്ജി നന്ദി പറയുന്നു.- മോഹൻലാൽ കുറിച്ചു.

















