ആറ്റിങ്ങൽ: രണ്ടര വയസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് വേങ്ങോട് സ്വദേശിയായ ആദിലക്ഷ്മി വി എസ്. ശരീരത്തിന്റെ 12 ഭാഗങ്ങൾ, 15 മൃഗങ്ങൾ, 11 പക്ഷികൾ, 7 പ്രാണികൾ, 9 വാഹനങ്ങൾ, 9 പച്ചക്കറികൾ, 12 പഴങ്ങൾ തുടങ്ങിയവയൊക്കെ ഓർത്തു പറഞ്ഞാണ് ഈ കൊച്ചുമിടുക്കി റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്. ഇതിന് പുറമെ കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ ഉൾപ്പെടെ 14 റൈമുകൾ, 9 പ്രശസ്ത വ്യക്തികളെ തിരിച്ചറിയുകയും, ആഴ്ചയിലെ ദിവസങ്ങൾ, 14 മലയാളം അക്ഷരമാല വാക്കുകളും, A – Z എന്നിവ 26 വാക്കുകൾക്കൊപ്പം ചേർത്ത് പറയുകയും 1 മുതൽ 10 വരെയുള്ള സംഖ്യകൾ എണ്ണുകയും 30 ജി കെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു ഈ രണ്ടര വയസുകാരി.
വേങ്ങോട് കുടവൂർ എൽ വി ഭവനിൽ പ്രവാസിയായ സിനോദിന്റെയും ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ സൈക്കോസോഷ്യൽ കൗൺസിലർ വിദ്യയുടെയും മകളാണ് ആദിലക്ഷ്മി. ആറാം ക്ലാസുകാരനായ അദ്വൈത് വി എസ് സഹോദരനാണ്.



















