ലിവിങ് ടു​ഗെതർ പങ്കാളിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചു; 24കാരൻ അറസ്റ്റിൽ

Feb 15, 2023

seena

ഡൽഹി: ലിവിങ് ടുഗെതർ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ധാബയിലെ ഫ്രിഡ്ജിലൊളിപ്പിക്കുകയും പിറ്റേന്ന് മറ്റൊരു യുവതിയെ വിവാഹം കഴിയ്ക്കുകയും ചെയ്ത 24കാരൻ അറസ്റ്റിൽ. സഹിൽ ​ഗെലോട്ട് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിക്കി യാദവ് (24) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നിക്കിയെ മൊബൈൽ ഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പടിഞ്ഞാറൻ ഡൽഹിയിലെ മിത്രോൺ ഗ്രാമത്തിലെ സ്വന്തം ധാബയിലെ ഫ്രിഡ്ജിൽ ഉപേക്ഷിക്കുകയായിരുന്നു.

ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് സഹിലും പങ്കാളിയായ നിക്കിയും താമസിച്ചിരുന്നത്. സഹിൽ മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടായി. തുടർന്നാണ് കൊലപാതകം. കഴിഞ്ഞ ഒൻപതിനായിരുന്നു കൊലപാതകം. പ്രതിയായ സഹിൽ ഗെലോട്ടിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ വെച്ച് തന്റെ മൊബൈൽ ഫോണിന്റെ ഡാറ്റ കേബിൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 10ന് ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നും പൊലീസ് പറഞ്ഞു. നിക്കിയുടെ മൊബൈൽ ഫോൺ സഹിലിന്റെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു.

cake tower new
LATEST NEWS
ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിനെ മിന്നൽ പ്രളയത്തെത്തുടർന്ന് റസുവയിലെ ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയുടെ...