യുവാക്കളെ ആക്രമിച്ചു സ്വർണമാലയും മൊബൈൽ ഫോണുകളും പിടിച്ചു പറിച്ച കേസിൽ 3പേർ അറസ്റ്റിൽ

Feb 18, 2023

seena

യുവാക്കളെ ആക്രമിച്ചു സ്വർണ മാലയും മൊബൈൽ ഫോണുകളും പിടിച്ചു പറിച്ച കേസിൽ 3പേർ അറസ്റ്റിൽ. സെക്കന്റ്‌ ഷോ കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന ആദിനാഥ്, അഖിൽ എന്നീ 18 വയസുള്ള യുവാക്കളെ മൂന്ന് അംഗ സംഘം മാമം ക്ഷേത്രത്തിനു സമീപം തടഞ്ഞു നിർത്തി ആക്രമിച്ചശേഷം മാലയും, ബ്രേസ് ലെറ്റ്‌, മൊബൈൽ ഫോൺ ആയി കടന്ന് കളഞ്ഞു. സി സി ടി വി ഫൂറ്റേജ് കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഇക്ബാൽ(26), ഹുസൈൻ (23), മുഹമ്മദ്‌ (23) എന്നിവരെ അറസ്റ്റ് ചെയ്തു.

പ്രതികളിൽ നിന്നും, നഷ്ടപെട്ട മൊബൈൽ ഫോൺകളും സ്വർണ മാലയും പോലീസ് കണ്ടെടുത്തു. ഒന്നാം പ്രതി മുഹമ്മദ്‌ ഇക്ബാലിന് ചിറയിൻകീഴ്, മംഗലാപുരം, കല്ലമ്പലം, തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസ് കൾ ഉണ്ട്. ആറ്റിങ്ങൽ ഡി വൈ എസ് പി ജി ബിനു വിന്റെ നിർദേശപ്രകാരം ചിറയിൻകീഴ് എസ് എച്ച് ഒ മുകേഷിന്റെ നേതൃത്വത്തിൽ എസ്ഐ ആർ. മനു, ജി എസ് ടി മനോഹർ,സി പി ഒ മാരായ ബിനു, മുജീബ്, മുസ്സമിൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ജെ എഫ് എം സി 3 കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

cake tower new
LATEST NEWS
ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിനെ മിന്നൽ പ്രളയത്തെത്തുടർന്ന് റസുവയിലെ ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയുടെ...

ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ‘സമ്മാനപ്പെരുമഴ’; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം, 15 മില്യണ്‍ ദിര്‍ഹം പാക് സ്വദേശിക്ക്

ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ‘സമ്മാനപ്പെരുമഴ’; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം, 15 മില്യണ്‍ ദിര്‍ഹം പാക് സ്വദേശിക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ നേടി പ്രവാസി...