ജിഎസ്‌ടി കൗൺസിൽ യോ​ഗം ഇന്ന്

Feb 18, 2023

seena

ഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ 49-മത് ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരും. സിമൻറ് ജിഎസ്‌ടി കുറയ്ക്കുന്നത്, ഓൺലൈൻ ഗെയിം നികുതി എന്നിവയിൽ കൗൺസിൽ ചർച്ച ചെയ്യും. പാൻ മസാല, ഗുഡ്ക്ക എന്നിവയിലെ നികുതി വെട്ടിപ്പ് തടയുന്നത് സംബന്ധിച്ച മന്ത്രിതല റിപ്പോർട്ട്, ജിഎസ്‌ടി പരാതികൾക്കായുള്ള ട്രൈബ്യൂണൽ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച നടക്കും. എന്നാൽ എജി സാക്ഷ്യപ്പെടുത്തിയ ജിഎസ്‌ടി നഷ്ടപരിഹാര കണക്കുകൾ കേരളം നൽകിയിട്ടില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമലസീതാരാമന്റെ വിമർശനത്തിന് പിന്നാലെയാണ് യോഗം. ഇതിൽ സംസ്ഥാനത്തിന്റെ വിശദീകരണം ധനമന്ത്രി കെ എൻ ബാലഗോപാൽ യോ​ഗത്തിൽ ഉന്നയിച്ചേക്കും.

cake tower new
LATEST NEWS
ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിനെ മിന്നൽ പ്രളയത്തെത്തുടർന്ന് റസുവയിലെ ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയുടെ...

ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ‘സമ്മാനപ്പെരുമഴ’; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം, 15 മില്യണ്‍ ദിര്‍ഹം പാക് സ്വദേശിക്ക്

ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ‘സമ്മാനപ്പെരുമഴ’; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം, 15 മില്യണ്‍ ദിര്‍ഹം പാക് സ്വദേശിക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ നേടി പ്രവാസി...