ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; സ്‌കൂൾ വിദ്യാർഥികൾ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ കേസ്

Feb 18, 2023

seena

ചെന്നൈ: തമിഴ്‌നാട്ടിൽ ജാതി വിളിച്ച് അധിക്ഷേപിച്ചതിനെ തുടർന്ന് സ്‌കൂൾ വിദ്യാർഥികൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. ദിണ്ടി​ഗൽ ചിന്നലപ്പട്ടിയിലെ എയിഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികളാണ് ശുചിമുറിയിൽ ഫിനോയിൽ കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. അവശനിലയിൽ കണ്ടെത്തിയ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. അധ്യാപകർ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെ തുടർന്നാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചത് എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചിന്നലപ്പട്ടി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അധ്യാപകർ ശകാരിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്‌തിരുന്നുവെന്ന് കുട്ടികൾ പരാതി പറഞ്ഞിരുന്നതായി രക്ഷിതാക്കൾ പറയുന്നു. അധ്യാപികയ്‌ക്കെതിരെ എസ്‌സിഎസ്‌ടി നിമയപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

ദിണ്ടിഗൽ ജില്ലാ പൊലീസ് മേധാവിയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും തഹസീൽദാറും അടക്കമുള്ളവർ സ്ഥലത്തെത്തി രേഖാമൂലം പരാതി നൽകിയാൽ നടപടിയുണ്ടാകുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. വകുപ്പുതല അന്വേഷണമുണ്ടാകുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും കേസെടുക്കുമെന്ന് പൊലീസും പറഞ്ഞു.

cake tower new
LATEST NEWS
ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിനെ മിന്നൽ പ്രളയത്തെത്തുടർന്ന് റസുവയിലെ ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയുടെ...

ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ‘സമ്മാനപ്പെരുമഴ’; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം, 15 മില്യണ്‍ ദിര്‍ഹം പാക് സ്വദേശിക്ക്

ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ‘സമ്മാനപ്പെരുമഴ’; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം, 15 മില്യണ്‍ ദിര്‍ഹം പാക് സ്വദേശിക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ നേടി പ്രവാസി...