ഹോട്ടലിൽ നിന്നും മോഷണം നടത്തി; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിടിയില്‍

Feb 18, 2023

seena

കൊല്ലം: ജോലിയ്ക്ക് നിന്ന ഹോട്ടലില്‍ മോഷണം നടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിടിയില്‍. തൃക്കരുവ പള്ളിക്കിഴക്കതില്‍ ഷംനാദ്(37) ആണ് അഞ്ചാലൂംമൂട് പോലീസിന്റെ പിടിയിലായത്. ചെമ്മക്കാട് വായനശാല മുക്കിലുള്ള ഹോട്ടലില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്. ഹോട്ടല്‍ ഉടമയുടെ വിശ്വസ്തനായിരുന്ന ഷംനാദിനെ കടയില്‍ തന്നെ താമസിക്കാന്‍ അനുവദിച്ചിരുന്നു.

ഹോട്ടലിലെ മേശയില്‍ പണം സൂക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി 31.01.2023 ന് രാത്രിയില്‍ കടയില്‍ സൂക്ഷിച്ചിരുന്ന 48000 രുപയും മൊബൈല്‍ ഫോണും മോഷ്ടിച്ചുകൊണ്ട് ഒളിവില്‍ പോവുകയായിരുന്നു. കടയുടമ അഞ്ചാലൂംമൂട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളുടെ ഒളിത്താവളം കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. അഞ്ചാലൂംമൂട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ധര്‍മ്മജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ ജയശങ്കര്‍, ജയചന്ദ്രന്‍ എന്നിവരടക്കമുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

cake tower new
LATEST NEWS
ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിനെ മിന്നൽ പ്രളയത്തെത്തുടർന്ന് റസുവയിലെ ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയുടെ...

ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ‘സമ്മാനപ്പെരുമഴ’; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം, 15 മില്യണ്‍ ദിര്‍ഹം പാക് സ്വദേശിക്ക്

ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ‘സമ്മാനപ്പെരുമഴ’; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം, 15 മില്യണ്‍ ദിര്‍ഹം പാക് സ്വദേശിക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ നേടി പ്രവാസി...