ആറ്റിങ്ങൽ നഗരസഭ പതിനഞ്ചാം വാർഡിലെ അംഗനവാടി റോഡിന്റെയും അയ്യങ്കാളി റോഡിലെ ഓടയുടെയും നിർമ്മാണോദ്ഘാടനം നടന്നു

Feb 23, 2023

seena

എംഎൽഎയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 5,560,000 രൂപ ചിലവിട്ട് നിർമ്മിക്കുന്ന ആറ്റിങ്ങൽ നഗരസഭ പതിനഞ്ചാം വാർഡിലെ അംഗനവാടി റോഡിന്റെയും അയ്യങ്കാളി റോഡിലെ ഓടയുടെയും നിർമ്മാണോദ്ഘാടനം
എംഎൽഎ ഒ.എസ്.അംബിക നിർവ്വഹിച്ചു. പരിപാടിയോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം.താഹിർ സ്വാഗതം പറഞ്ഞു. മുൻ ചെയർമാൻ എം.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഷീജ, എ.നജാം, കൗൺസിലർമാരായ രാജഗോപാലൻ പോറ്റി, ഒ.പി.ഷീജ, വിഎസ്.നിതിൻ തുടങ്ങിയവർ സംസാരിച്ചു. നവഭാരത് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പ്രദീപ്കുമാർ യോഗത്തിന് നന്ദിയും പറഞ്ഞു.

cake tower new
LATEST NEWS
റിട്ട. ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍

റിട്ട. ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയര്‍ ആനന്ദ്...