മണമ്പൂർ വാഹനാപകടം: ഡ്രൈവർ കസ്റ്റഡിയിൽ, അന്വേഷണം നടക്കുന്നു

Mar 9, 2023

കല്ലമ്പലത്ത് ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് ഇന്നലെ വൈകുന്നേരം കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിനി മരണമടഞ്ഞിരുന്നു. കല്ലമ്പലം വെയിലൂരിൽ ആണ് ബസ് കാത്ത് നിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കാർ പാഞ്ഞുകയറി. കെടിസിടി ആർട്സ് കോളേജ് എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി ആറ്റിങ്ങൽ സ്വദേശി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. മറ്റ് രണ്ട് വിദ്യാർത്ഥികൾ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തുടരുന്നു. ഏകദേശം 16 ഓളം വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.

തുടർന്ന് വാഹനം ഓടിച്ചിരുന്ന കൊല്ലം ഈഞ്ചവിള വിജയ വിഹാറിൽ ബിജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിംഗ്മാണ് അപകടകാരണമായി പറയുന്നത്. കാറിൽ ഒന്നിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായും ഇടിച്ച ശേഷം വാഹനം വീണ്ടും പുറകിലോട്ട് എടുത്ത വഴി ആണ് മരണം സംഭവിച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നു.

cake tower new
LATEST NEWS