പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ചു

Mar 11, 2023

seena

തൃശൂരില്‍ പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി ആണ് മരിച്ചത്. പൊലീസ് ജീപ്പില്‍ നിന്ന് ചാടിയതിനെത്തുടര്‍ന്ന് ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തടവുകാരെ പാര്‍പ്പിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോഴാണ് സനു ജീപ്പില്‍ നിന്ന് ചാടിയത്.

വെളിയന്നൂര്‍ പ്രദേശത്ത് ഒരു ബാറില്‍ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നായിരുന്നു സനുവിനെതിരായ പരാതി. കത്തിയുമെടുത്ത് ഇയാള്‍ പ്രദേശത്ത് അല്‍പ സമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ആ വഴി പോയ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പൊലീസെത്തി ഇയാളെ പിടികൂടിയത്. ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നും കരുതല്‍ തടങ്കലിനായി ഇയാളെ തടവുകാരെ പാര്‍പ്പിക്കുന്നിടത്തേക്ക് കൊണ്ടുപോകും വഴിയാണ് സനു ജീപ്പില്‍ നിന്നും എടുത്ത് ചാടിയത്. ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ നിന്ന് ഇയാള്‍ തലയിടിച്ചാണ് ജീപ്പില്‍ നിന്ന് വീണത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

cake tower new
LATEST NEWS
ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു; 30-ലധികം റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു; 30-ലധികം റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

കാസർകോട്: ബേക്കൽ മൗവലിൽ വൈദ്യുതി ലൈനിൽ തട്ടി റഫ്രിജറേറ്റർ ലോഡുമായി പോവുകയായിരുന്ന കൂറ്റൻ കണ്ടെയ്നർ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. മലപ്പുറം പിലാത്തറ സ്വദേശി...