ആറ്റിങ്ങൽ: ഫോട്ടോഗ്രാഫറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്തവട്ടം ചിറക്കര വി എസ് ഭവനിൽ സജികുമാർ (49) നെയാണ് ഇന്ന് രാവിലെയോടെ വീടിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെത്തിയ മംഗലപുരം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പരേതരായ വേലായുധൻ- സുന്ദരാക്ഷി ദമ്പതികളുടെ മകനാണ് സജികുമാർ. കേരള ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി മെമ്പർ കൂടിയാണ്.
ഭാര്യ: സിന്ധു.
മക്കൾ: അജൽ, സജൽ.
ശബരിമല കേസില്‍ യങ് ലോയേഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
ഡൽഹി: ശബരിമല യുവതി പ്രവേശന കേസില്‍ യങ് ലോയേഴ്സ് അസോസിയേഷനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി....

















