ആറ്റിങ്ങല്‍: സംസ്ഥാനസര്‍ക്കാര്‍ തീരുമാനപ്രകാരം കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി സ്‌കൂള്‍ കുട്ടികള്‍ക്ക് അവധിക്കാലത്ത് നല്കുന്ന സൗജന്യ അരിയുടെ വിതരണം തുടങ്ങി. ആറ്റിങ്ങല്‍ ഡയറ്റില്‍ നടന്ന അരിവിതരണം ഒ.എസ്.അംബിക എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ടി.ആര്‍.ഷീജാകുമാരി, പ്രഥമാധ്യാപികയുടെ ചുമതലയുള്ള എസ്.അമ്പിളി, എസ്.എം.സി.അംഗം സുകേഷ്, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. അഞ്ച് കിലോ അരിയാണ് ഓരോ കുട്ടിക്കും നല്കുന്നത്.



















