ഏകദിന ലോകകപ്പ് ഒക്ടോബര്‍ അഞ്ച് മുതല്‍; പത്ത് വേദികള്‍; ഫൈനല്‍ നവംബര്‍ 19ന് അഹമ്മദാബാദിൽ

Mar 22, 2023

seena

മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടങ്ങളുടെ തീയതികളില്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍. ഓക്ടോബര്‍ അഞ്ച് മുതലാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. നവംബര്‍ 19നായിരിക്കും ഫൈനല്‍ പോരാട്ടം. ‍
അതേസമയം തീയതികൾ സംബന്ധിച്ച് ബിസിസിഐ സ്ഥിരീകരണം വന്നിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്കിൻഫോയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പത്ത് വേദികളിലായാണ് പോരാട്ടങ്ങള്‍. ബംഗളൂരു, ചെന്നൈ, ധരംശാല, അഹമ്മദാബാദ്, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, ഇന്‍ഡോര്‍, രാജ്‌കോട്ട്, മുംബൈ എന്നവയാണ് വേദികള്‍. നവംബര്‍ 19ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരിക്കും ഫൈനല്‍ പോരാട്ടം.

46 ദിവസമായി നടക്കുന്ന ടൂര്‍ണമെന്റില്‍ പത്ത് ടീമുകള്‍ മാറ്റുരയ്ക്കും. മൂന്ന് നോക്കൗട്ട് മത്സരങ്ങളടക്കം 48 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ നടക്കുക. സാധാരണ നിലയില്‍ ഒരു വര്‍ഷം മുന്‍പ് തന്നെ ഏകദിന ലോകകപ്പ് പോരാട്ടത്തിന്റെ വേദികള്‍ ഐസിസി പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഐസിസിയും ബിസിസിഐയും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ടീം പങ്കെടുക്കുന്നത് സംബന്ധിച്ചും ആശങ്കകള്‍ നില്‍ക്കുന്നുണ്ട്. ഐസിസി പോരാട്ടങ്ങള്‍ക്ക് മാത്രമായി ഇന്ത്യയില്‍ കളിക്കാനെത്തുന്ന പാക് ടീമിന് വിസ ക്ലിയറന്‍സ് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. ഐസിസി യോഗത്തില്‍ പാക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ കളിക്കാനെത്താനുള്ള വിസ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന് ബിസിസിഐ ഉറപ്പ് നല്‍കിയതയി റിപ്പോര്‍ട്ടുകളുണ്ട്.

cake tower new
LATEST NEWS
സുലോചനയ്ക്ക് പിന്നാലെ വിജയരാഘവനും വിടവാങ്ങി; രാമവർമ്മപുരത്തെ ആ സാന്ത്വനപ്രണയം ഇനി ഓർമ്മ

സുലോചനയ്ക്ക് പിന്നാലെ വിജയരാഘവനും വിടവാങ്ങി; രാമവർമ്മപുരത്തെ ആ സാന്ത്വനപ്രണയം ഇനി ഓർമ്മ

തൃശൂർ: വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ പരസ്പരം താങ്ങും തണലുമാവുകയും 79-ാം വയസ്സിൽ വിവാഹിതരായി നാടിന്...

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി: എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സിപിഎം

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി: എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സിപിഎം

കണ്ണൂര്‍: യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും...