യു.ഡി.എഫ് ധർണ്ണ സമരം നടത്തി

Apr 26, 2023

seena

ആറ്റിങ്ങൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തുവിന്റെയും,കെട്ടിടങ്ങളുടെയും നികുതിയും, പെർമിറ്റ് ഫീസും, മറ്റ് അപേക്ഷ ഫീസുകളും കുത്തനെ കൂട്ടിയ സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ആറ്റിങ്ങൽ നഗരസഭ കവാടത്തിനു മുന്നിൽ യു.ഡി.എഫ് ധർണ്ണ സമരം നടത്തി. ധർണ്ണ സമരം ആറ്റിങ്ങൽ മുൻ എം.എൽ.എ അഡ്വ. ടി.ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ.വി. ജയകുമാർ, കൺവീനർ ഹാഷിം കരവാരം, ആറ്റിങ്ങൽ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റ്റി. പി. അംബി രാജ, ആർ.എസ്. പി നിയോജകമണ്ഡലം സെക്രട്ടറി അനിൽ. ആർ, കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം വി. എസ്. അജിത്കുമാർ, വിജയമോഹനൻ പിള്ള, ആറ്റിങ്ങൽ നഗരസഭ കൗൺസിൽമാരായ വി. മുരളീധരൻ നായർ, ശങ്കർ.ജി, സതി, രമാഭായിഅമ്മ, കെ. ജെ രവികുമാർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എച്ച്. നാസിം, ആലംകോട് അഷറഫ്, കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ്മാരായ പരക്കുടി ബാബു, എസ്. ശ്രീരംഗൻ, കോൺഗ്രസ് ബൂത്ത്, മണ്ഡലം ഭാരവാഹികൾതുടങ്ങിയവർ ധർണ്ണ സമരത്തിൽ പങ്കെടുത്തു സംസാരിച്ചു.

cake tower new
LATEST NEWS