ഒറ്റപ്പാലം: രണ്ട് പേരിൽ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ചെന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആര്യശ്രീയെയാണ്(47) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം തവനൂർ സ്വദേശിനിയാണ് ആര്യശ്രീ തൃശ്ശൂർ പഴയന്നൂർ സ്വദേശിനിയിൽ നിന്ന് 93 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും, ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് ഏഴര ലക്ഷം രൂപയും വാങ്ങി തിരികെ നൽകാതെ കബളിപ്പിച്ചെന്നാണ് പരാതി. ഒരു വർഷത്തിനകം സ്വർണവും 3 ലക്ഷം രൂപ ലാഭവും നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പഴയന്നൂർ സ്വദേശിനിയിൽ നിന്ന് 2017ൽ സ്വർണം കൈക്കലാക്കിയത്.
തിരുവോണം മഴയില്‍ മുങ്ങും?; ആറു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തിരുവോണ ദിനമായ ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...
















