പൂജാരി താക്കോൽ ക്ഷേത്രത്തിൽ തന്നെ വച്ചു; സ്വർണ കിരീടമുൾപ്പെടെ വൻ മോഷണം

Apr 30, 2023

seena

കോഴിക്കോട്: വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൻ കവർച്ച. സ്വർണ കിരീടം, മാല, വേൽ, 10,000 രൂപ ഉൾപ്പെടെ നഷ്ടപ്പെട്ടു. ഒരു ഭണ്ഡാരം പൊളിച്ചു ഇതിലെ പണവും മോഷ്ടിച്ച നിലയിലാണ്. മറ്റൊരു ഭണ്ഡാരം പൊളിക്കാൻ ശ്രമിച്ച നിലയിലുമാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പൂജ കഴിഞ്ഞ് പൂജാരി താക്കോൽ ക്ഷേത്രത്തിൽ തന്നെ വച്ചിരുന്നു. ഇതുപയോ​ഗിച്ചാണ് കവർച്ച. ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. അതിനിടെയാണ് മോഷണം. ക്ഷേത്ര കമ്മിറ്റി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോ​ഗ് സ്ക്വാഡും വിരലടയാള വി​ദ​ഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

cake tower new
LATEST NEWS
സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഷാര്‍ജ...