ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയവര്‍ക്ക് സന്തോഷ വാര്‍ത്ത, ചാര്‍ജര്‍ തുക മടക്കി നല്‍കും; പ്രഖ്യാപനവുമായി ഒല

May 4, 2023

seena

ന്യൂഡല്‍ഹി: ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയവര്‍ക്ക് ചാര്‍ജറിന് വന്ന ചെലവ് മടക്കി നല്‍കുമെന്ന് പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല. ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാനാണ് നടപടിയെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇലക്ട്രിക് വാഹന രംഗത്ത് ഇതിന് മുന്‍പ് കാണാത്ത നേട്ടങ്ങളാണ് ഉണ്ടാവുന്നത്. എന്നാല്‍ ചാര്‍ജറിന് ഈടാക്കുന്ന വില സംബന്ധിച്ചും മറ്റും ചില തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് ചാര്‍ജറിന് ഈടാക്കിയ പണം തിരികെ നല്‍കാന്‍ തീരുമാനിച്ചതെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് വാഹനരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടൊപ്പം ഉപഭോക്താക്കളുടെ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിന് വേണ്ടി കൂടിയാണ് ഈ നടപടിയെന്നും കമ്പനി പറഞ്ഞു. എന്നാല്‍ മടക്കി നല്‍കുന്ന തുകയെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.

cake tower new
LATEST NEWS
സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഷാര്‍ജ...