തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് സമഗ്രമാറ്റം. കെ.പത്മകുമാറിനെ ജയിൽ മേധാവിയായും ഷെയ്ക്ക് ദർവേസ് സാഹിബിനെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാധ്യായ പൊലീസ് ആസ്ഥാന എഡിജിപിയാകും. എഡിജിപി എച്ച്. വെങ്കിടേഷ് ക്രൈംബ്രാഞ്ച് മേധാവിയാകും. ബി.സന്ധ്യ, ആനന്ദകൃഷ്ണൻ എന്നിവർ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. കെ.പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവർക്ക് ഡിജിപിയായി സ്ഥാനകയറ്റം നൽകിയാണ് നിയമനം. വരും ദിവസങ്ങളിൽ ജില്ല പൊലീസ് മേധാവിമാർക്കടക്കം മാറ്റമുണ്ടാകും.
‘കൊച്ചി മെട്രോ’ പേരുമാറ്റം ആലോചനയിലില്ല: മുഖ്യമന്ത്രി വി ഡി സതീശന്
കൊച്ചി: കൊച്ചി മെട്രോ പേരുമാറ്റം ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. അതേപ്പറ്റി...
















