റിസര്‍വേഷന്‍ കോച്ചിലെ ആരും മരിച്ചിട്ടില്ല; ഹൗറ എക്‌സ്പ്രസില്‍ ഉണ്ടായിരുന്നത് 1200ലേറെ യാത്രക്കാര്‍

Jun 3, 2023

seena

ബാംഗ്ലൂർ: ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ റിസര്‍വേഷന്‍ കോച്ചുകളിലെ ആരും മരിച്ചിട്ടില്ലെന്ന് റെയില്‍വേ. ഈ കോച്ചുകളിലെ ആര്‍ക്കും പരിക്കില്ലെന്നും റെയില്‍വേ അറിയിച്ചു. ഹൗറ എക്‌സ്പ്രസിലെ ജനറല്‍ കോച്ചില്‍ ഉണ്ടായിരുന്ന ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാളം തെറ്റി മറിഞ്ഞ ജനറല്‍ സിറ്റിങ് കോച്ചും ബ്രേക്ക് വാനും പുനസ്ഥാപിച്ചു വരികയാണെന്നും റെയില്‍വേ അറിയിച്ചു.

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കണക്കു പ്രകാരം ഹൗറ എക്‌സ്പ്രസില്‍ 994 റിസര്‍വ്ഡ് യാത്രക്കാരും 300 അണ്‍ റിസര്‍വ്ഡ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. രണ്ട് ജനറല്‍ കോച്ചുകളും ബ്രേക്ക് വാനുമാണ് മറിഞ്ഞത്. ജനറല്‍ കോച്ചുകളിലെ യാത്രക്കാര്‍ ആരൊക്കെയന്ന് തിരിച്ചറിയാന്‍ സമയമെടുക്കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

cake tower new
LATEST NEWS
ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

കല്ലമ്പലം: ചിട്ടിപ്പണം നഷ്ടപ്പെട്ട വിവരം മറച്ചുവെക്കാൻ കള്ളക്കഥ മെനഞ്ഞ് പൊലീസിന് വ്യാജമൊഴി നൽകിയ...

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി....