മൂന്ന് പതിറ്റാണ്ടായുള്ള യാത്രക്കാരുടെയും ജനങ്ങളുടെയും സ്വപ്നം സാക്ഷാൽക്കരിച്ചുകൊണ്ട് പരശുറാം എക്സ്പ്രസിന് ചിറയിൻകീഴിൽ സ്റ്റോപ് അനുവദിച്ചു. ജൂണ്‍ 6 മുതൽ ട്രെയിൻ ചിറയിൻകീഴ് നിർത്തിത്തുടങ്ങും. അന്നേ ദിവസം രാവിലെ 6.30 നും വൈകുന്നേരം 6 നും ചിറയിൻകീഴ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പരശുറാമിന് ഗംഭീര സ്വീകരണം ഒരുക്കുന്നു.
പരശുറാമിന് സ്റ്റോപ്പ് അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് പാസഞ്ചേഴ്സ് അസ്സോസിയേഷൻ നന്ദി രേഖപ്പെടുത്തി. ഇതിനായി പരിശ്രമിച്ച കേന്ദ്രന്ത്രി വി. മുരളീധരൻ, അടൂർ പ്രകാശ് എം.പി., ചിറയിൻകീഴ് റെയിൽവേ വികസന സമിതി ചെയർമാൻ ആർ. സുഭാഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സംഘടനകൾ എന്നിവർക്കും അസോസിയേഷൻ നന്ദി പറഞ്ഞു. റെയിൽവേ ബോർഡ് ചെയർമാൻ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, ഡിവിഷണൽ റെയിൽവേ മാനേജർ, പാസഞ്ചേഴ്സ് ആമേനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്, ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കും പാസഞ്ചേഴ്സ് അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.
അമൃത് ഭാരത് പദ്ധതിയിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്തിയതിനെയും അസോസിയേഷൻ സ്വാഗതം ചെയ്തു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻപന്തിയിൽ നിൽക്കുന്ന ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിയ്ക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

















