തിരുവനന്തപുരം: എസ്എസ്എൽസി സേവ് എ ഇയർ (സേ) പരീക്ഷ ഇന്ന് തുടങ്ങും. 14-ാം തിയതി വരെയാണ് പരീക്ഷ. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷയിൽ മൂന്ന് വിഷയം വരെ പാസാകാനുള്ള 1101 പേരാണ് സേ പരീക്ഷ എഴുതുന്നത്. ഇതിനൊപ്പം, ആരോഗ്യകാരണങ്ങളാൽ പരീക്ഷ എഴുതാനാകാതെ പോയ പത്തോളം പേരും കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പോയതുമൂലം പരീക്ഷ എഴുതാത്ത കണ്ണൂർ സ്പോർട്ട്സ് സ്കൂളിലെ രണ്ട് കുട്ടികളും സർക്കാരിന്റെ പ്രത്യേക അനുമതിയോടെ മുഴുവൻ പരീക്ഷകളും എഴുതുന്നുണ്ട്. ഗൾഫിൽ ഒരു സെന്ററിലും ലക്ഷദ്വീപിൽ നാല് സെന്ററുകളിലും പരീക്ഷയുണ്ട്. സേ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് പ്ലസ് വൺ പ്രവേശനത്തിനു സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം.
രാജ്യസഭയിലേക്ക് മൂന്ന് ഒഴിവുകള്‍ വരുന്നു; സിപിഎമ്മിന് വിജയിക്കാന്‍ ബിജെപി സഹായം അനിവാര്യം
തിരുവനന്തപുരം: രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങളുടെ കാലാവധി അടുത്ത ഏപ്രിലില്‍...
















