തിരുവനന്തപുരം: കേരളത്തിൽ ധീരതയ്‌ക്കുള്ള ആദ്യ അശോക ചക്ര ഏറ്റുവാങ്ങിയ സൈനികൻ ആൽബി ഡിക്രൂസ് (87) അന്തരിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ചെറിയതുറ അസംപ്ഷൻസ് ദേവാലയത്തിൽ സൈനിക ബഹുമതികളോടെ സംസ്കാരം നടക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം.
1960-ൽ സ്വതന്ത്ര നാഗാലാൻഡ് ആവശ്യപ്പെട്ട നാഗ ഒളിപ്പോരാളികളുമായി നടന്ന ആഭ്യന്തരയുദ്ധത്തിൽ കാട്ടിയ അസാമാന്യ ധീരത പരിഗണിച്ചാണ് രാജ്യം അശോകചക്ര നൽകി അദ്ദേഹത്തെ ആദരിച്ചത്. അസം റൈഫിൾസിൽ ലാൻസ്‌നായിക് 1959ലാണ് ജോലിയിൽ പ്രവേശിച്ചത്. 1975ൽ സൈനിക സേവനത്തിൽ നിന്നു വിരമിച്ച ശേഷം അദ്ദേഹം 20 വർഷത്തോളം ദുബായിലും ജോലി ചെയ്തു. തുടർന്ന് നാട്ടിലെത്തി.
ഭാര്യ: മെറ്റിൽഡ, മക്കൾ: ഗ്ലാഡിസ്റ്റൺ, ശോഭ, പരേതനായ ഇഗ്‌നേഷ്യസ്. മരുമക്കൾ: ഹേസൽ, വർഗീസ്, റൂബിനെറ്റ്.

















