ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി യുടെ മൂന്നാം പിറന്നാൾ നമ്പാർഡിൻ്റെ തിരുവനന്തപുരം റീജിയണൽ ആഫീസിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. ചിറയിൻകീഴ് ബ്ലോക്കിലെ ഒരു കൂട്ടം കർഷകർ ചേർന്ന് ആരംഭിച്ച ഹരിതാമൃതം എന്ന കർഷക കമ്പനിയുടെ മൂന്നാം പിറന്നാൾ 2023 ജൂൺ 5 ന് നമ്പാർ ഡിൻ്റെ തിരുവനന്തപുരം റീജിയണൽ ആഫീസിൽ ആഘോഷിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഹരിതാമൃതത്തിനായുള്ള ഇലക്ട്രിക് ഇരുചക്ര വാഹനത്തിൻ്റെ താക്കോൽ നമ്പാർഡ് എ ജി എം മീനു അൻവറിൻ്റെയും ഡെപ്യൂട്ടി ജനറൽ മാനേജർ ജയിംസ് പി ജോർജ്ൻ്റെയും സാന്നിദ്ധ്യത്തിൽ നമ്പാഡ് ജി എം എച്ച് മനോജ്, ഹരിതാമൃതം എം ഡി വീണാ സൂനു വിന് നൽകി കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ഹരിതാമൃതം സി ഇ ഒ ബിനു. വി . കുട്ടൻ, ഡയറക്ടർമാരായ ശ്രീകല, ശരത്ചന്ദ്രൻ, ഷെല്ലി സുനു കയിക്കര എന്നിവർ പങ്കെടുത്തു.
കളിച്ചുകൊണ്ടിരിക്കെ, കിണറ്റിൽ വീണു; ഒന്നര വയസുകാരന് അദ്ഭുത രക്ഷ!
കോട്ടയം: വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിൽ വീണു....

















