ജി വി ആർ എം യു പി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

Jun 22, 2023

seena

ജി.വി ആർ എം യു പി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം എ എസ് ശ്രീകണ്ഠൻ വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. കിഴുവിലം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ കുട്ടികൾക്ക് വൃക്ഷത്തൈ സമ്മാനിച്ച് കുട്ടിക്കൊരു മരം പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ഒപ്പം സ്കൂളിലെ എല്ലാ കുട്ടികൾക്കും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുകയും പരിസ്ഥിതി ദിന സന്ദേശം കുട്ടികളുമായി പങ്കു വയ്ക്കുകയും ചെയ്തു.

തുടർന്ന് റിട്ടയെർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എ കെ ശശികുമാരൻ നായർ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികളുമായി സംവദിക്കുകയും പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. ശേഷം സ്കൂൾ വലിച്ചെറിയൽ വിമുക്ത ക്യാമ്പസായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് പരിസ്ഥിതി ദിന ക്വിസ്, ചിത്രം വര, ഡോക്കുമെന്ററി പ്രദർശനം, കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവ നടന്നു. സ്കൂൾ മാനേജർ നാരായണൻ പി സി, എ കെ ശശികുമാരൻ നായരെ പൊന്നാടയണിച്ച് ആദരിച്ചു. എച്ച് എം ഐ പി ശ്രീജ, എക്കോ ക്ലബ് കോർഡിനേറ്റർ മനോജ് ബി യു, എസ് ആർ ജി കൺവീനർ രഞ്ജുഷ തുടങ്ങിയവർ പരിപാടികർക്ക് നേതൃത്വം നൽകി.

cake tower new
LATEST NEWS