മുഖം സ്‌കാന്‍ ചെയ്താല്‍ മാത്രം മതി, ഇ- കെവൈസി റെഡി; കര്‍ഷകര്‍ക്കായി പുതിയ ഫീച്ചര്‍

Jun 23, 2023

seena

ഡല്‍ഹി: പിഎം കിസാന്‍ മൊബൈല്‍ ആപ്പില്‍ കര്‍ഷകര്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. മുഖം സ്‌കാന്‍ ചെയ്യുന്ന ഫെയ്‌സ് ഓതന്റിക്കേഷനിലൂടെ ഇ- കെവൈസി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കര്‍ഷകരെ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്.

നിലവില്‍ ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വണ്‍ ടൈം പാസ് വേര്‍ഡും ഫിംഗര്‍പ്രിന്റും ആവശ്യമാണ്. ഇതിന് പകരം മുഖം സ്‌കാന്‍ ചെയ്യുന്നതിലൂടെ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നാണ് പുതിയ ഫീച്ചര്‍. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് പുതിയ ഫീച്ചര്‍ ഉദ്ഘാടനം ചെയ്തത്. ഇതോടെ കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കുറച്ചു കൂടി എളുപ്പമായതായി അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷം ആറായിരം രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. മൂന്ന് ഗഡുക്കളായാണ് തുക നല്‍കുന്നത്. നാലുമാസം കൂടുമ്പോള്‍ 2000 രൂപ വീതമാണ് നല്‍കുന്നത്.

cake tower new
LATEST NEWS