എറണാകുളത്ത് വ്യാപക റെയ്ഡ്: ഹെറോയിനും നൈട്രോസിപാമും കഞ്ചാവും പിടികൂടി എക്സൈസ്

Jun 23, 2023

seena

എറണാകുളത്ത് 8.55 ഗ്രാം ഹെറോയിനും, 45 നൈട്രോസിപാം ഗുളികയും 10.233 ഗ്രാം കഞ്ചാവും പിടികൂടി എക്സൈസ്. എറണാകുളം ഇ ഐ & ഐ ബിയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് പാർട്ടി, എറണാകുളം ഐ ബി എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ കണയന്നൂർ താലൂക്ക്, കാക്കനാട് വില്ലേജ്, കാക്കനാട് തുതിയൂർ ദേശത്ത് ഭവൻസ് ആദർശ സ്കൂളിലേക്ക് പോകുന്ന റോഡിലെ തോട്ടക്കാട്ട് ലൈനിലുള്ള XVIII/606 നമ്പർ വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മുറിയിൽ 8.55 ഗ്രാം ഹെറോയിൻ കൈവശം വച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് ഒഡീഷ സ്വദേശി യുദിഷ്ടിര മാലിക്, മകൻ ദീപ്തി, കാന്ത് മാലിക് എന്നിവരെ അറസ്റ്റ് ചെയ്തു.

കുടാതെ പള്ളുരുത്തിയിൽ മയക്ക് മരുന്നായ നൈട്രോസിപാം ഗുളികളുമായി യുവാവ് എക്സൈസ് പിടിയിലായി. മയക്കുമരുന്നിന്റെ വിപണനമുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. കൊച്ചി താലൂക്ക്, രാമേശ്വരം വില്ലേജിൽ, കടേഭാഗംദേശത്ത്, HNo.23/1260 ചാണിപ്പറമ്പിൽ വീട്ടിൽ അഷ്റഫ് മകൻ 33 വയസ്സുള്ള റിഷാദാണ് 45 നൈട്രോസിപാം ഗുളികകളുമായി പിടിയിലായത്. ഡോക്ടർമാരുടെ വ്യാജ കുറിപ്പടി തയ്യാറാക്കി മെഡിക്കൽ ഷോപ്പിൽ നിന്ന് ഗുളികകൾ വാങ്ങി ഒരു ഷീറ്റ് ഗുളിക 500 രൂപാക്ക് വാങ്ങി 2000 മുതൽ 3000 രൂപയ്ക്കാണ് ഇയാൾ മയക്ക് മരുന്ന് വിറ്റിരുന്നത്.

മാനസിക രോഗികൾ ഉപയോഗിക്കുന്ന ഗുളികകൾ സാധാരണ മനുഷ്യൻ കഴിച്ചാൽ ഉന്മാദാവസ്ഥയിൽ എത്തും. മയക്ക് മരുന്ന് ലഭിച്ചതിനെക്കുറിച്ച് അന്വേഷിച്ചതിൽ വൻ മയക്ക് മരുന്ന് റാക്കറ്റുളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം ഉണ്ടാകുമെന്നും മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എ.എസ് ജയൻ അറിയിച്ചു. 20 ഗ്രാം കൈവശം വെച്ചാൽ 10 വർഷം വരെ ശിക്ഷ കിട്ടുന്ന കുറ്റമാണ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ റൂബൻ, റിയാസ്, വനിത സി.ഇ.ഒ സ്മിതാ ജോസ്, ഡ്രൈവർ അജയൻ എന്നിവർ പങ്കെടുത്തു.
കൂടാതെ, പറവൂർ താലൂക്ക്, കോട്ടുവള്ളി സൗത്ത് ദേശത്ത്, കോട്ടുവള്ളി പഞ്ചായത്ത് പരിധിയിൽ അറക്കൽ വീട്ടിൽ ജോർജ്ജ് മകൻ പീറ്ററിനെ 10.233 കിലോഗ്രാം കഞ്ചാവുമായി എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം സജീവ് കുമാറും പാർട്ടിയും കസ്റ്റഡിയിലെടുത്തു.

cake tower new
LATEST NEWS