പാപ്പാല പള്ളിയ്ക്ക് സമീപം അപകടം; നാലുപേർക്ക് പരിക്ക്

Jun 24, 2023

seena

കിളിമാനൂർ പാപ്പാല പള്ളിയ്ക്ക് സമീപം അപകടം. നാലുപേർക്ക് പരിക്ക് പറ്റി. മൂന്ന് ആടുകൾ ചത്തു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
ഓട്ടോറിക്ഷയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നവർ പുലർച്ചെ തട്ടത്തുമലയിൽ നിന്നും കിളിമാനൂർ മാർക്കറ്റിലേയ്ക്ക് പോവുകയായിരുന്നു. മാർക്കറ്റിലേയ്ക്ക് കൊണ്ടു പോവുകയായിരുന്ന ആടുകളാണ് ചത്തത്.

cake tower new
LATEST NEWS