പരിക്കേറ്റത് കെഎസ്ആർടിസി ബസ്സിലെ ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ; പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ

Jun 26, 2023

seena

കൊച്ചി: ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ. വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെ ഇന്നലെയാണ് താരത്തിന് പരിക്കേറ്റത്. മറയൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നുള്ള സംഘട്ടനം ചിത്രീകരിച്ചശേഷം ചാടിയിറങ്ങുന്നതിനിടെ താരം തെന്നിവീഴുകയായിരുന്നു.

കാലിന്റെ ലി​ഗമെന്റിനാണ് പരുക്കേറ്റത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് ​ഗുരുതരമല്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നവാ​ഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ജിആർ ഇന്ദു​ഗോപന്റെ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്.ചിത്രത്തിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ഷമ്മി തിലകനും അനു മോഹനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്.

cake tower new
LATEST NEWS