മദനി ഇന്ന് കേരളത്തിൽ എത്തും; സ്വീകരിക്കാൻ പ്രവർത്തകർ, യാത്രാനുമതി ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ

Jun 26, 2023

seena

ബാംഗ്ലൂർ: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി ഇന്ന് കേരളത്തിലെത്തും. ബം​ഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് ശേഷം വിമാനമാർ​ഗം കൊച്ചിയിലെത്തും. നെടുമ്പാശേരിയിലെത്തുന്ന മദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ആംബുലൻസിൽ കൊല്ലം അൻവാർശേരിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കും.

ചികിത്സയ്ക്കും പിതാവിനെ സന്ദർശിക്കാനുമായി ജൂലൈ 8 വരെ കേരളത്തിൽ തങ്ങാൻ സുപ്രീം കോടതി ഏപ്രിൽ 17ന് അനുമതി നൽകിയിരുന്നു. എന്നാൽ സുരക്ഷയ്ക്ക് 20 അംഗ പൊലീസ് സംഘത്തെ അയയ്ക്കാൻ 51 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നിർദേശിച്ചതോടെ യാത്ര വൈകുകയായിരുന്നു. സുരക്ഷാച്ചെലവിൽ ഇളവു വരുത്താൻ പൊലീസ് തയാറായതോടെയാണ് മദനി കേരളത്തിലേക്ക് എത്തുന്നത്.

cake tower new
LATEST NEWS