വൊഡഫോൺ – ഐഡിയ കമ്പനിയുടെ തീവെട്ടിക്കൊള്ള: മൗലാന ആശുപത്രി ഡയറക്ടർ ക്ക് 50,000രൂപ നഷ്ടപരിഹാരം നൽകണം

Jun 26, 2023

seena

വൊഡഫോൺ – ഐഡിയ കമ്പനിയുടെ തീവെട്ടിക്കൊള്ള: മൗലാന ആശുപത്രി ഡയറക്ടർക്ക് 50,000രൂപ നഷ്ടപരിഹാരം നൽകണം. കോടതിച്ചെലവ് 10,000 രൂപ വേറേയും, വീഴ്ച വരുത്തിയാൽ 9% പലിശ സഹിതം നൽകണം. ഇന്ത്യയിലെ മൊബൈൽ ഫോൺ സേവന ദാതാക്കളിൽ പ്രബലരായ വൊഡഫോൺ – ഐഡിയ കമ്പനിയുടെ തീവെട്ടിക്കൊള്ള ക്കെതിരെ സുപ്രധാന വിധി.

അര ലക്ഷം രൂപ നഷ്ട പരിഹാരവും കോടതി ച്ചെലവായി 10,000 രൂപയും.ഒരു മാസത്തിനകം നൽകണം. വീഴ്ച വരുത്തിയാൽ ഒമ്പതു ശതമാനം പലിശ സഹിതം തുക നൽകണം.
പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റൽ ഡയറക്ടർ നാലകത്ത് അബ്ദുൾ റഷീദിൻ്റെ പരാതിയിൽ മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റേതാണ് വിധി. 2018 നവംബറിൽ അബ്ദുൾ റഷീദ് മൗറീഷ്യസിൽ പോയിരുന്നു. ആ രാജ്യത്തെ റോമിംഗ് അനുസരിച്ചു ഏഴു ദിവസത്തേക്ക് 2999 രൂപയുടെ പാക്കേജ് ഉപയോഗപ്പെടുത്തി. നാട്ടിൽ തിരിച്ചെത്തിയ
പ്പോൾ വി ഐ കമ്പനിയിൽ നിന്നു 2,34,244 രൂപയുടെ ബിൽ കിട്ടി. ഇത്രയും ഭീമമായ തുകയുടെ ബിൽ നൽകിയതിനെതിരെ അബ്ദുൾ റഷീദ് ഉപഭോക്തൃതർക്ക പരിഹാര ഫോറത്തെ സമീപിച്ചു.

പരാതിക്കാരൻ ഉപയോഗിച്ച പാക്കേജിൽ മൗറീഷ്യസ് ഉൾപ്പെടില്ലെന്നും പരാതിക്കാരൻ്റെ വീഴ്ചയാണ് ബിൽ തുക വർദ്ധിക്കാൻ കാരണമെന്നും ആയിരുന്നു വൊഡഫോൺ – ഐഡിയ കമ്പനിയുടെ വാദം. കമ്പനിയുടെ ബ്രോഷറിലെ പാക്കേജ് സംബന്ധമായി ഇൻ്റർനെറ്റിലെ പരസ്യത്തിൽ മൗറീഷ്യസ് ഉൾപ്പെട്ടിട്ടുണ്ടെന്നു പരാതിക്കാരനായ അബ്ദുൾ റഷീദും തെളിവു സഹിതം ചൂണ്ടിക്കാട്ടി. മൊബൈൽ ഫോൺ പാക്കേജ് ഉപയോഗത്തിൻ്റെ പരിധി കവിഞ്ഞാൽ ഉപയോക്താവിനെ മൊബൈൽ ഫോണിലോ അല്ലാതെയോ അറിയിക്കണ മെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിർദ്ദേശം നിലവിലുണ്ടെന്നും സേവനദാതാവയ വിഐ കമ്പനി അതു പലിച്ചില്ലെന്നും പരാതിക്കാരൻ ബോധിപ്പിച്ചു.

വി ഐ കമ്പനിയുടെ വാദം തള്ളിയ ഫോറം പരാതിക്കാരനായ അബ്ദുൾ റഷീദിനു അനുകൂലമായി പുറപ്പെടുവിച്ച വിധി മൊബൈൽ സേവന രംഗത്തെ കുത്തക കൾക്കേറ്റ
കനത്ത പ്രഹരമാണെന്നു നിയമവിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. മൗലാന ആശുപത്രി ഡയറക്ടർ ക്ക് 50,000രൂപ നഷ്ടപരിഹാരം നൽകണം.

cake tower new
LATEST NEWS