ഗിരിജ തിയറ്ററിനെ ഹൗസ് ഫുള്ളാക്കി പെൺകൂട്ടം; പിന്തുണയുമായി ഷറഫുദ്ദീനും എത്തി, കേക്ക് മുറിച്ച് ആഘോഷം

Jul 3, 2023

seena

തൃശൂർ: തൃശൂരിലെ തിയറ്റർ ഉടമയായ ഡോ. ​ഗിരിജ കെപി അനുഭവിക്കുന്ന സോഷ്യൽ മീഡിയ ആക്രമണം വലിയ വാർത്തയായിരുന്നു. അതിനു പിന്നാലെ ​ഗിരിജാ തിയറ്ററിന് പിന്തുണയുമായി സിനിമാപ്രേമികൾ ഒന്നിച്ചിരിക്കുകയാണ്. സ്ത്രീ പ്രേക്ഷകരാണ് ​പിന്തുണ അറിയിച്ചുകൊണ്ട് സിനിമ കാണാനെത്തിയത്. നടൻ ഷറഫുദ്ദീനും ​ഗിരിജയ്ക്ക് പിന്തുണയുമായി തിയറ്ററിൽ എത്തിയിരുന്നു.

പുതിയ ചിത്രമായ ‘മധുര മനോഹര മോഹം’ എന്ന സിനിമയുടെ പ്രദർശനത്തിനാണ് വിവിധ കൂട്ടായ്മയിലുള്ള സ്ത്രീകൾ ഒന്നിച്ചെത്തിയത്. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത ചിത്രത്തിലെ നായകനാണ് ഷറഫുദ്ദീൻ. ഷോ തുടങ്ങുന്നതിനു മുമ്പ് എത്തിയ ഷറഫുദ്ദീൻ സിനിമയ്ക്കുശേഷം കാണികൾക്കൊപ്പം ഏറെ സമയം ചിലവിട്ടാണ് മടങ്ങിയത്. സൈബർ ആക്രമണവും, സോഷ്യൽമീഡിയ അക്കൗണ്ട് പൂട്ടിക്കലും രൂക്ഷമായതോടെയാണ് തിയറ്റർ നടത്തിപ്പ് പ്രതിസന്ധിയിലായത്.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...