വീണ്ടും പനിമരണം; തൃശൂരില്‍ വാദ്യകലാകാരന്‍ അന്തരിച്ചു

Jul 3, 2023

seena

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും പനിമരണം. തൃശൂരില്‍ വാദ്യകലാകാരന്‍ പനി ബാധിച്ച് മരിച്ചു. ഇലത്താള കലാകാരനായ തൃശൂര്‍ വല്ലച്ചിറ ചെറുശേരി ശ്രീകുമാറാണ് (41) മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് അന്ത്യം.
ശനിയാഴ്ചയാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഏത് തരം പനിയാണ് ബാധിച്ചത് എന്ന് വ്യക്തമല്ല. തൃശൂര്‍ പൂരം, പെരുവനം പൂരം, തൃപ്രയാര്‍ പൂരം തുടങ്ങി പ്രധാന ഉത്സവങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ശ്രീകുമാര്‍.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...