ഹോട്ടലില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടി; ലൈസന്‍സ് റദ്ദാക്കും

Jul 3, 2023

seena

കൊച്ചി: ആലുവയിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടി. ഹോട്ടല്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കിയതായും ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് സുനാമി ഇറച്ചി പിടികൂടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ വ്യാപക പരിശോധനയ്ക്കിടെയാണ് ആലുവയിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടിയത്. ഹോട്ടലുകളിലും ട്രെയിനുകളിലുമാണ് പ്രധാനമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നത്.

അടുത്തിടെ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനമൊട്ടാകെ വ്യാപക പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചത്.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...