ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

Jul 7, 2023

seena

മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

കേരളത്തേയും മലയാളി ജീവിതങ്ങളേയും അതിമനോഹരമായാണ് ആർട്ടിസ്റ്റ് നമ്പൂതിരി തന്റെ കാൻവാസിൽ പകർത്തിയത്. 1925 സെപ്‌തംബർ 13ന്‌ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ്‌ ജനിച്ചത്. കെഎം വാസുദേവൻ നമ്പൂതിരി എന്നാണ് യഥാർത്ഥ പേര്.

cake tower new
LATEST NEWS
‘ചിലരെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിന്?’; മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

‘ചിലരെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിന്?’; മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോഫിനാൻസ്...

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഡിവൈഡർ ചാടിക്കടന്ന സ്കൂൾ വിദ്യാർഥി കാർ ഇടിച്ച് മരിച്ചു

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഡിവൈഡർ ചാടിക്കടന്ന സ്കൂൾ വിദ്യാർഥി കാർ ഇടിച്ച് മരിച്ചു

കായംകുളത്ത് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഡിവൈഡർ ചാടിക്കടന്ന സ്കൂൾ വിദ്യാർഥി കാർ ഇടിച്ച്...