തിരക്ക് കുറവുള്ളപ്പോള്‍ നിരക്കില്‍ ഇളവുമായി റെയിൽവേ; വന്ദേഭാരതിന് ഉൾപ്പെടെ ബാധകം

Jul 9, 2023

ഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽകാൻ റെയിൽവേ. എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ്. അടിസ്ഥാന നിരക്കിൽ പരമാവധി 25% വരെയാണ് ഇളവ് നല്‍കുക. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ്, ജിഎസ്ടി എന്നിവയ്ക്ക് പുറമേയാണിത്. ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും ഇളവ്. ഒരു മാസത്തെ കണക്ക് നോക്കുമ്പോൾ 50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകൾക്കായിരിക്കും ഇളവ് നല്‍കുക.

ഇളവ് ഒരുമാസത്തിനകം പ്രാബല്യത്തിൽ വരും. വന്ദേഭാരതിന് ഉൾപ്പെടെ ബാധകമായിരിക്കും. യാത്രക്കാര്‍ ഒഴിവുള്ള ട്രെയിനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ഈ പദ്ധതി ബാധകമാകുക. ഒരുവര്‍ഷത്തേക്കാണ് പദ്ധതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
തീരുമാനം നടപ്പിലാക്കാനുള്ള അധികാരം സോണല്‍ റെയില്‍വേക്കാണ്. എന്നാൽ, കേരളത്തിൽ പദ്ധതിയുടെ ഗുണം ലഭിക്കാനിടയില്ല. കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് യാത്രക്കാർ കുറവില്ലാത്ത സാഹചര്യമാണ്. വന്ദേഭാരതിൽ രാജ്യത്തെ ഏറ്റവും കൂടുതൽ യാത്രക്കാരുള്ളതും കേരളത്തിലാണ്. അതേസമയം, കേരളത്തിന് പുറത്ത് വിനോദയാത്രയ്ക്ക് അടക്കം പോകുന്നവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താനാകും.

cake tower new
LATEST NEWS
‘എന്റെ ലക്കി നമ്പര്‍ രണ്ടാണ്, രണ്ട് എവിടെയും എടുക്കും’; വിഷു ബംപര്‍ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി

‘എന്റെ ലക്കി നമ്പര്‍ രണ്ടാണ്, രണ്ട് എവിടെയും എടുക്കും’; വിഷു ബംപര്‍ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി

കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപറടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കരുനാഗപ്പള്ളി...