അലാസ്‌കയില്‍ ശക്തമായ ഭൂചലനം, 7.4 തീവ്രത; സുനാമി മുന്നറിയിപ്പ്

Jul 16, 2023

seena

ന്യൂയോര്‍ക്ക്: അമേരിക്കയിലെ അലാസ്‌ക ഉപദ്വീപില്‍ ശക്തിയേറിയ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ മേഖലയില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭൂമിക്കടിയില്‍ 9.3 കിലോമീറ്റര്‍ ആഴത്തിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് മേഖലയില്‍ യുഎസ് സുനാമി വാര്‍ണിങ് സിസ്റ്റം സുനാമി മുന്നറിയിപ്പ് നല്‍കിയത്.വടക്കേ അമേരിക്കയില്‍ കാനഡയ്ക്ക് മുകളിലാണ് അമേരിക്കന്‍ സംസ്ഥാനമായ അലാസ്‌ക സ്ഥിതി ചെയ്യുന്നത്. അമേരിക്കയില്‍ നിന്ന് വേറിട്ടാണ് നില്‍ക്കുന്നത്. കാനഡയുമായാണ് അതിര്‍ത്തി പങ്കിടുന്നത്.

cake tower new
LATEST NEWS
അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് തസ്തികയിൽ ഒരു താൽക്കാലിക...