ആദ്യ താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി

Jul 22, 2023

പാലക്കാട്: താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി. ഇടത് കാൽമുട്ടിന് പരിക്കേറ്റ രണ്ടു യുവാക്കൾക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തിയത്. ഇതാദ്യമായാണ് കോട്ടത്തറ ആശുപത്രിയിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തുന്നത്. ഒട്ടേറെ പരാധീനതകൾക്കിടയിലാണ് അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രി പ്രവർത്തിക്കുന്നത്. ശിശുമരണവും ഗർഭസ്ഥ ശിശു മരണവും പിടിച്ചു നിർത്താൻ പാടുപെടുന്ന ഇവിടുത്തെ ആരോഗ്യ പ്രവർത്തകർ എന്നും പഴി മാത്രം കേട്ടാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് താക്കോൽദ്വാര ശസ്ത്രക്രിയയുടെ വിജയകരമായ പൂർത്തീകരണം. ഒരേ ദിവസം രണ്ടു ശസ്ത്രക്രിയകളാണ് വിജയകരമായി നടത്തിയത്.

ബൈക്ക് അപകടത്തെ തുടർന്ന് കാൽ മുട്ടിന് പരിക്കേറ്റ ചിറ്റൂർ, തെങ്കര സ്വദേശികളായ രണ്ടു യുവാക്കൾക്ക് ആണ് താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സ്വകാര്യ ആശുപത്രിയിൽ ഏകദേശം ഒന്നര ലക്ഷം രൂപയോളം ചിലവ് വരുന്നതാണ് ഈ ശസ്ത്രക്രിയ. സർക്കാരിൻറെ ആരോഗ്യ സുരക്ഷാ പദ്ധതി ഉപയോഗിച്ച് പൂർണമായും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.

cake tower new
LATEST NEWS
‘മുഖ്യമന്ത്രി ആര്? ജനം രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാകുന്ന സ്ഥിതി’; ചോദ്യങ്ങളുമായി സാംസ്കാരിക നായകര്‍

‘മുഖ്യമന്ത്രി ആര്? ജനം രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാകുന്ന സ്ഥിതി’; ചോദ്യങ്ങളുമായി സാംസ്കാരിക നായകര്‍

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒന്‍പത് ദിവസമായിട്ടും സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാത്ത...