യമഹ ഷോറൂമിന്റെ ഉടമ സത്യദാസ് വാഹനാപകടത്തിൽ മരണപെട്ടു

Jul 23, 2023

seena

കല്ലമ്പലം – കടുവാ പള്ളിക്ക് സമീപം ഇന്നലെ രാത്രി 11:30 മണിയോടെ ഉണ്ടായ അപകടത്തിൽ കടുവാ പള്ളി മേലെ വിള കിഴക്കതിൽ വീട്ടിൽ സത്യദാസ് (51) മരണപ്പെട്ടു. കടുവ പള്ളിക്ക് സമീപമുള്ള തട്ടുകടയിൽ നിന്നും ആഹാരം കഴിച്ചശേഷം സ്വന്തം ബൈക്കിൽ 500 മീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്ക് പോകവേ എതിർദിശയിൽ നിന്നും വേഗത്തിൽ എത്തിയ കേരള വനം വകുപ്പിന്റെ ഇന്നോവ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നു ദൃക്‌സാക്ഷികൾ പറയുന്നു. നാട്ടുകാർ ചേർന്ന് ആംബുലൻസ് വിളിച്ച് ഉടൻ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കല്ലമ്പലത്തു യമഹ ഷോറൂം നടത്തിവരികയായിരുന്നു സത്യദാസ്.
ഭാര്യ- റീന
മകൻ- ശിവേന്ദു

cake tower new
LATEST NEWS
‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസിലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും...