സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം – ദുബായ് വിമാനം തിരുവനന്തപുരം എയർ പോർട്ടിൽ തിരിച്ചിറക്കി. എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. 1.19 ന് പുറപ്പെട്ട വിമാനം 3.52ന് ആണ് തിരിച്ചിറക്കിയത്. അത്യാവശ്യ യാത്രക്കാരെ മറ്റുവിമാനങ്ങളിൽ കയറ്റി വിടാനാണ് അധികൃതർ ആലോചിക്കുന്നത്. ബാക്കിയുള്ളവരെ ഈ വിമാനത്തിൽ തന്നെ കൊണ്ടുപോകും. വിമാനത്തിന്റെ തകരാർ പരിഹരിക്കുന്ന പ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. SW 301775...

















