കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്രസർക്കാർ

Jul 26, 2023

ഡൽഹി: കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര റെയിൽവെ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് അന്തിമ അനുമതി പുറത്തിറക്കിയത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് രാവിലെ കേന്ദ്ര റെയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ വന്ദേഭാരത് എക്‌സ്പ്രസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിച്ചിരുന്നു. പിന്നാലെയാണ് വന്ദേഭാരതിന് റെയിൽവെ മന്ത്രാലയം അനുമതി നൽകിയത്.

പുതിയ ട്രെയിന്റെ റൂട്ട്, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ഏപ്രിൽ 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്‌ളാഗോഫ് ചെയ്തത്. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന് വൻ സ്വീകരണമാണ് മലയാളികൾ നൽകിയത്. തിരുവന്തപുരം- കാസർകോട് റൂട്ടിലാണ് നിലവിൽ വന്ദേഭാരത് സർവീസ് നടത്തുന്നത്.

cake tower new
LATEST NEWS
കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കടുത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. വ്യാഴാഴ്ച...

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി

തൃശൂര്‍: ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രചാരണം...

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

ഭുവനേശ്വര്‍: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ അവരുടെ അസ്ഥികൂടവും...