തമിഴ്നാട് വടശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴിൽ നിന്നും കണ്ടെത്തി. തമിഴ്നാട് വടശ്ശേരിയിൽ നിന്നും നാലുമാസം പ്രായമായ കൈക്കുഞ്ഞിനെയാണ് നാടോടി സംഘം തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ നാരായണൻ, ശാന്തി എന്നിവരെയാണ് പോലീസ് പിടികൂടിയത്. കുട്ടിയെ കാണാനില്ല എന്ന വിവരം അറിഞ്ഞതിനെ തുടർന്ന് കഠിനം കുളം പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസർ മാരായ ജ്യോതിഷും ശ്യാം ലാലും നടത്തിയ അന്വേഷണത്തിലാണ് ചിറയിൻകീഴ് റെയിൽ വേ സ്റ്റേഷന് സമീപം കുട്ടിയെ കണ്ടെത്തിയത്. ഇരുവരെയും ചിറയിൻകീഴ് എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ പിടികൂടി തമിഴ്നാട് പോലീസിനെ ഏൽപ്പിച്ചു.
ഇന്ത്യ – അഫ്ഗാന് ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്
ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന് ഒന്നാം ടി20 മത്സരം...

















