ആറ്റിങ്ങലിന്റെ വികസനശില്പിയായ വക്കം പുരുഷോത്തമന്റെ മൃദദേഹം ഉച്ചക് 3 മണിയോടെ ആറ്റിങ്ങൽ കച്ചേരി നടയിൽ പൊതുദർശനത്തിന് വച്ചു. എംപി അടൂർ പ്രകാശ്, ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക, ചെയർപേഴ്സൺ അഡ്വ.എസ് കുമാരി തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അന്ത്യോപചാരം അർപ്പിക്കാൻ എത്തി. അര മണിക്കൂറോളം ആറ്റിങ്ങലിൽ പൊതു ദർശനത്തിന് വച്ച ശേഷമാണ് മൃദദേഹം വക്കത്തിലെ കുടുംബവീട്ടിലേക്ക് നീങ്ങിയത്. സംസ്കാരം നാളെ രാവിലെ പതിനൊന്നു മണിയോടെ വക്കത്തെ കുടുംബവീട്ടുവളപ്പിൽ നടക്കും.ആറ്റിങ്ങൽ കച്ചേരി നടയിൽ പ്രത്യേകം തയ്യാറായിക്കിയ പന്തലിലാണ് ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചത്. ആറ്റിങ്ങലിലെ വികസന നായകന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ സമൂഹത്തിന്റെ നാനാ ജനങ്ങളും ഒഴുകി എത്തി.
ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി; രജിസ്ട്രാറും പങ്കെടുത്തു
കാഞ്ഞങ്ങാട്: പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി...


















