ലോക പോലീസ് മീറ്റിൽ രംഗന് സ്വർണ്ണം

Aug 2, 2023

ആറ്റിങ്ങൽ കരാട്ടെ ടീമിൽ നിന്നുള്ള CRPF കരാട്ടെ താരം രംഗന് സ്വർണ്ണം. കാനഡയിൽ നടന്നുവരുന്ന ലോക പോലീസ് മീറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ടീം കുമിത്തെയിൽ രംഗൻ ഉൾപ്പെട്ട ഇന്ത്യൻ ടീമിനാണ് സ്വർണ്ണം. ഇതോടെ ആറ്റിങ്ങൽ കരാട്ടെ ടീം കുടുബാംഗവും CRPF കരാട്ടെ താരവുമായ രംഗൻ്റെ ചാമ്പ്യൻഷിപ്പിലെ മെഡൽ നേട്ടം സ്വർണ്ണവും വെങ്കലവും ഉൾപ്പടെ രണ്ട് മെഡലുകളായി. പുരുഷന്മാരുടെ വ്യക്തിഗത കത്തയിലായിരുന്നു വെങ്കല മെഡൽ നേട്ടം. ഒഫിഷ്യൽ ഇൻ്റർനാഷ്ണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നുള്ള കരാട്ടെ താരം ആദ്യമായാണ് മെഡൽ നേടുന്നത്. വർക്കല പേരേറ്റിൽ ശ്രീരംഗത്തിൽ രാഹുലൻ്റെയും കവിതയുടെയും മകനാണ്. ഗീതു സഹോദരിയാണ്.

cake tower new
LATEST NEWS
‘സബ്‌സ്‌ക്രൈബ് ചെയ്യാന്‍ മാസം 89 രൂപ’; മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്

‘സബ്‌സ്‌ക്രൈബ് ചെയ്യാന്‍ മാസം 89 രൂപ’; മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്. 'ചീഫ് മിനിസ്റ്റര്‍...