വാമനപുരം പരപ്പാറമുകൾ എസ്കെവി എൽപിഎസ്സിൽ കഥോൽസവം സംഘടിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രീ പ്രൈമറി കുട്ടികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യo. സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് കുമാർ അധ്യക്ഷനായ യോഗത്തിൽ ഇടയ്ക്കോട് ഗവ.എൽപിഎസ് ഹെഡ് മാസ്റ്റർ ശ്രീ ബി. ജയകുമാർ കുട്ടികൾക്ക് കഥകളും ഉപദേശങ്ങളും പകർന്നു നൽകി, തുടർന്ന് പ്രീ പ്രൈമറി കുട്ടികൾ കഥകൾ അവതരിപ്പിച്ചു, അധ്യാപകനായ രാജേഷ് കുമാർ പിടിഎ പ്രസിഡന്റ് റീന, മറ്റ് പിടിഎ അംഗങ്ങൾ, അധ്യാപകർ രക്ഷകർത്താക്കൾ എന്നിവർ സംബന്ധിച്ചു.
‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’
ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചാണ് ടി20 ലോകകപ്പ് അവസാനിച്ചത്. കളിയിലെ...
















