ഇനി കോളുകള്‍ എളുപ്പം തിരിച്ചറിഞ്ഞ് ആശയവിനിമയം നടത്താം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Aug 4, 2023

ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി കോള്‍ നോട്ടിഫിക്കേഷന് പുതിയ ഇന്റര്‍ഫെയ്‌സ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.

ആന്‍ഡ്രോയിഡിന്റെ ബീറ്റ വേര്‍ഷനില്‍ (2.23.16.14) പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്. ബട്ടണ്‍ ഡിസൈനില്‍ മാറ്റം വരുത്തി ഐക്കണോട് കൂടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.

ഇന്‍കമിങ് കോളുകള്‍ മനസിലാക്കി അതിനനുസരിച്ച് എളുപ്പം ആശയവിനിമയം നടത്താന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇന്‍കമിങ് കോളുമായി ബന്ധപ്പെട്ടാണ് പുതിയ ഫീച്ചര്‍.

നിലവില്‍ കോള്‍ സ്വീകരിക്കാനും നിരാകരിക്കാനും ബട്ടണ്‍ അനുവദിച്ചിട്ടുണ്ട്. ഇനിമുതല്‍ ഇന്‍കമിങ് കോളുകള്‍ മനസിലാക്കി എളുപ്പം ആശയവിനിമയം നടത്താന്‍ കഴിയും വിധമാണ് ക്രമീകരണം.

കോളുകള്‍ തിരിച്ചറിഞ്ഞ് എളുപ്പം ആശയവിനിമയം നടത്താന്‍ കഴിയുംവിധം പുതിയ ഐക്കണുകളുടെ സഹായത്തോടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഉടന്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LATEST NEWS
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ: വിദ്യാർത്ഥികളുടെ വിവരങ്ങളിൽ തെറ്റുകളുണ്ടോ? തിരുത്താൻ നവംബർ 7 വരെ സമയം

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ: വിദ്യാർത്ഥികളുടെ വിവരങ്ങളിൽ തെറ്റുകളുണ്ടോ? തിരുത്താൻ നവംബർ 7 വരെ സമയം

2026-27 അക്കാദമിക് സെഷനിലേക്കുള്ള വിദ്യാർത്ഥികളുടെ തിരുത്തൽ വിൻഡോ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി...