കോഴികളെ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് ചുട്ടു; യുട്യൂബർക്കെതിരെ പരാതി

Aug 17, 2023

seena

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ 48 കോഴികളെ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് കമ്പിയിൽ കോർത്ത് ചുട്ടെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർക്ക് എതിരെ പരാതി. യൂട്യൂബർ ജിയോ മച്ചാന് എതിരെയാണ് കഴക്കൂട്ടം സ്വദേശി ജിതിൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ദേശീയ പതാകയെ അപമാനിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി.

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ നിറത്തിലുള്ള മസാല തേച്ച കോഴികളെ ഒന്നൊന്നായി കമ്പിയിൽ കോർത്ത് ചുട്ടെടുത്തത് ജനവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. “സ്വാതന്ത്ര്യക്കോഴി ചുട്ടത്” എന്ന പേരിൽ യൂട്യൂബ് ചാനലിൽ സ്വാതന്ത്ര്യ ദിനത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

കോഴികളില്‍ മൂന്ന് നിറങ്ങളിലുള്ള മസാല തേച്ചു പിടിപ്പിക്കുകയും തുടര്‍ന്ന് അവയെ ചുട്ടെടുത്ത് കഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സമൂഹത്തിന് തെറ്റായ സന്ദേശമാണ് വീഡിയോ നൽകുന്നതെന്നും പരാതിക്കാരന്‍ പറയുന്നു. പരാതി ലഭിച്ചതായും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ സൈബല്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

cake tower new
LATEST NEWS
സെന്‍സസില്‍ ഇതാദ്യമായി ജാതിയും; കോവിഡ് വാക്‌സിന്‍ എടുത്ത സ്ഥലവും ചോദ്യാവലിയില്‍

സെന്‍സസില്‍ ഇതാദ്യമായി ജാതിയും; കോവിഡ് വാക്‌സിന്‍ എടുത്ത സ്ഥലവും ചോദ്യാവലിയില്‍

ന്യൂഡല്‍ഹി: സെന്‍സസില്‍ രാജ്യത്തെ പൗരന്മാരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള 40 ചോദ്യങ്ങള്‍...

സുശീല (74) അന്തരിച്ചു

സുശീല (74) അന്തരിച്ചു

ആറ്റിങ്ങൽ വട്ടവിള സുമി നിവാസിൽ സുശീല (74) അന്തരിച്ചു. ഭർത്താവ്: പി രാഘവൻ മക്കൾ: സുമി ഹർഷൻ. എസ്...