ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് ; നായാട്ട്, മേപ്പടിയാന്‍, മിന്നല്‍ മുരളി തുടങ്ങിയവ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്

Aug 24, 2023

ഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ചുമണിക്കാണ് പുരസ്‌കാര പ്രഖ്യാപനം. പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പായി ജൂറി വീണ്ടും യോഗം ചേരും. അതിനു ശേഷം രാവിലെ 11 മണിയോടെ പുരസ്‌കാര പട്ടിക കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് കൈമാറുമെന്നാണ് വിവരം. മേപ്പടിയാന്‍, നായാട്ട്, മിന്നല്‍ മുരളി തുടങ്ങിയ സിനിമകള്‍ വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മികച്ച സിനിമ എന്ന നിലയിലാണ് നായാട്ട് പരിഗണിക്കുന്നതെന്നാണ് സൂചന. മികച്ച നടന്‍ എന്ന വിഭാഗത്തിലേക്ക് കടുത്ത മത്സരമാണ് എന്നാണ് റിപ്പോര്‍ട്ട്. ജോജു ജോര്‍ജ്, ബിജു മേനോന്‍ തുടങ്ങിയവരും പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെട്ടതായാണ് വിവരം. ആര്‍ആര്‍ആര്‍, റോക്കറ്റ് തുടങ്ങിയ സിനിമകളും അവാര്‍ഡുകള്‍ക്കായി മത്സരരംഗത്തുണ്ട്.

cake tower new
LATEST NEWS