ചലച്ചിത്ര നിർമ്മാതാവ് ബൈജു പണിക്കർ അന്തരിച്ചു

Sep 5, 2023

seena

തിരുവനന്തപുരം: ചലച്ചിത്ര നിർമ്മാതാവ് കെ എസ് ബൈജു ( ബൈജു പണിക്കർ) അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഉത്രാടം തിരുനാൾ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

വി ആർ ഗോപിനാഥ് സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ’ഒരു മെയ്‌മാസ പുലരിയിൽ’ എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ്. മലയാള ടെലിവിഷന്റെ ആദ്യകാലത്ത് നിരവധി സ്വതന്ത്ര ടെലിവിഷൻ പരിപാടികളുടെയും നിർമ്മാതാവായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി കലാ സൗഹൃദസംഘങ്ങളുടെ സാരഥിയായിരുന്നു. വെള്ളറട വിപിഎംഎച്ച്എസ്എസ് മാനേജരായ ബൈജു പണിക്കർ കേരള പ്രൈവറ്റ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാണ്.

cake tower new
LATEST NEWS
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം; ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട സംഭവത്തിൽ രണ്ട് മുൻ ജീവനക്കാർ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യം തീർക്കാൻ ബസ്സിന്റെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട് വൻ...