ന്യുയോർക്ക്: യുഎസ് ഓപ്പണ്‍ വനിത കിരീടം അമേരിക്കയുടെ കോക്കോ ഗഫിന്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റഷ്യയുടെ അറീന സബര്‍ലന്‍കെയെ തോല്‍പ്പിച്ചായിരുന്നു 19കാരി ആദ്യ ഗ്രാന്റ് സ്ലാം നേടിയത്. ആദ്യം സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു കോക്കോയുടെ മുന്നേറ്റം.2-6, 6-3, 6-2 എന്നിങ്ങനെയാണ് സ്കോർ നില.
ഇതോടെ ലോക മൂന്നാം നമ്പർ താരമായി കോക്കോയുടെ റാങ്കിങ് ഉയരും. ഈ ജയത്തോടെ സറീസ വില്യംസിന് ശേഷം യുഎസ് ഓപ്പണ്‍ നേടുന്ന കൗമാരക്കാരി എന്ന നേട്ടവും കോക്കോയ്ക്ക് സ്വന്തം.
ആറ്റിങ്ങലിൽ ഗുണ്ടാ വിളായട്ടവും കൊലപാതക ശ്രമവും
ആറ്റിങ്ങൽ:ഇന്ന് വൈകുന്നേരം ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ചത്തെിയ ഗുണ്ടാസംഘം...
















