സംസ്ഥാനത്ത് മഴ തുടരും: ഇന്ന് ശക്തമായ കാറ്റിനും സാധ്യത

Sep 18, 2023

seena

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും. മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കാസർകോട്, കണ്ണൂർ‌, മലപ്പുറം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ടുളളത്. നാളെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലേർട്ട് ആണ്. മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. തീരദേശ നിവാസികൾക്കും ജാ​ഗ്രതാ നിർദേശമുണ്ട്. എന്നാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

തെക്ക് കിഴക്കൻ രാജസ്ഥാനും മധ്യപ്രദേശിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലേക്ക് നീങ്ങാനാണ് സാധ്യത. വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു

cake tower new
LATEST NEWS
അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

പാലക്കാട്: നാടിനെ നടുക്കിയ അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭവാനിപ്പുഴയിൽ...